National
ഭിന്നശേഷിയുള്ള സൈനികരെ പരിശീലിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ ആര്‍മി
ജോലിക്കിടെ പരിക്കേല്‍ക്കുകയും നിലവില്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തതുമായ സൈനികരെ സഹായിക്കാനാണ് ഇന്ത്യന്‍ സൈന്യം ആഗ്രഹിക്കുന്നത്.
ന്യൂഡല്‍ഹി|യുദ്ധത്തില്‍ പരിക്കേറ്റ ഭിന്നശേഷിക്കാരായ സൈനികര്‍ക്ക് പാരാലിമ്പിക്സിന് പരിശീലനം നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ സൈന്യം. അത്‌ലറ്റിക്‌സ്, റോവിംഗ്, അമ്പെയ്ത്ത്, നീന്തല്‍, ഷൂട്ടിംഗ്, പാരാ ലിഫ്റ്റിംഗ്, കയാക്കിംഗ്, കനോയിംഗ് എന്നിവയില്‍ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
ജോലിക്കിടെ പരിക്കേല്‍ക്കുകയും നിലവില്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തതുമായ സൈനികരെ സഹായിക്കാനാണ് ഇന്ത്യന്‍ സൈന്യം ആഗ്രഹിക്കുന്നത്. അത്തരം സൈനികരിലും മികച്ച പ്രതിഭകള്‍ ഉണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
---- facebook comment plugin here -----