Ongoing News
ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ ഇന്ത്യൻ വ്യാപാരിക്ക് 20,000 ഡോളർ നഷ്ടമായി
വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് തട്ടിപ്പിന് തുടക്കമെന്ന് വ്യവസായി പറഞ്ഞു.
അബൂദബി | ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ അബൂദബിയിലെ ഇന്ത്യൻ വ്യവസായിക്ക് 20,000 ഡോളർ (73,461 ദിർഹം) നഷ്ടമായി. തന്റെ മുൻ വെണ്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാരൻ എത്തിയത്. മാർച്ച് മാസത്തിൽ വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് തട്ടിപ്പിന് തുടക്കമെന്ന് വ്യവസായി പറഞ്ഞു.
ഉൽപ്പന്നങ്ങൾ ഇനിയും ആവശ്യമുണ്ടോ എന്ന് അന്വേഷിച്ച് വിദേശ ഫോൺ നമ്പറിൽ നിന്ന് നാൻസിയെന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് തട്ടിപ്പിന് വഴി ഒരുക്കിയത്. റാസൽഖൈമയിലെ തന്റെ മുൻ ബിസിനസ് സംരംഭത്തിനായി നാൻസി എന്നയാളിൽ നിന്ന് വ്യാവസായിക രാസവസ്തുക്കൾ വാങ്ങിയിരുന്നു. അതേ ചൈനീസ് വെണ്ടർ ആണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
യു എ ഇ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിൽ മികച്ച ടെക്‌സ്‌റ്റൈൽ ബിസിനസ്സ് കൈകാര്യം ചെയ്യുന്നതായും തട്ടിപ്പ് നടത്തിയ ആൾ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ജാഗ്രത പാലിക്കണമെന്ന് യു എ ഇ നിയമ അധികാരികൾ നിരന്തരം നിർദേശിക്കാറുണ്ട്.