Connect with us

National

ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും ഇന്ധന വില കുറക്കാതെ ഇന്ത്യന്‍ കമ്പനികള്‍

ബാരലിന് ഏതാണ്ട് നാല്പത് ഡോളറിന് മേലെ കുറവ് രേഖപ്പെടുത്തിയിട്ടും രാജ്യത്തെ എണ്ണവിലയില്‍ കുറവുണ്ടായിട്ടില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  അന്താരാഷ്ട്രാ വിപണിയില്‍ എണ്ണ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ എണ്ണ വില കുറക്കാതെ ഇന്ത്യന്‍ കമ്പനികള്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയില്‍ ഇന്ധന ആവശ്യത്തില്‍ ഇടിവു വന്നതോടെയാണ് ക്രൂഡ് ഓയില്‍ വില കുറഞ്ഞത്. ഇന്ത്യയില്‍ അസംസ്‌കൃത എണ്ണയുടെ വില നവംബറില്‍ ബാരലിന് 88.6 ഡോളറായി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍, രാജ്യത്തെ എണ്ണക്കമ്പനികള്‍ വില കുറക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.രാജ്യത്ത് കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴന്ന നിലയിലേക്കാണ് എണ്ണ വില താഴ്ന്നത്. ബാരലിന് 3 ശതമാനത്തില്‍ കൂടുതല്‍ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ മാര്‍ച്ചില്‍ 127 ഡോളറായിരുന്ന എണ്ണ വില 80 ഡോളറിലേക്ക് താഴ്ന്നു. ബാരലിന് ഏതാണ്ട് നാല്പത് ഡോളറിന് മേലെ കുറവ് രേഖപ്പെടുത്തിയിട്ടും രാജ്യത്തെ എണ്ണവിലയില്‍ കുറവുണ്ടായിട്ടില്ല.

ആവശ്യത്തിന് കുറവ് വന്നിട്ടും ഓപക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടില്ലാത്തതിനാല്‍ അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വിലയില്‍ ഇനിയും കുറവ് ഉണ്ടായേക്കാമെന്നാണ് നിഗമനം. നേരത്തെ അന്താരാഷ്ട്രാ വിപണിയില്‍ എണ്ണ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോഴൊക്കെ ഇന്ത്യയിലെ എണ്ണക്കമ്പനികളും വില വര്‍ദ്ധിപ്പിച്ചിരുന്നു. അന്ന് അന്താരാഷ്ട്രാ വിപണിയിലെ വിലവര്‍ദ്ധന കാരണമാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്നായിരുന്നു എണ്ണക്കമ്പനികള്‍ പറഞ്ഞ ന്യായം. മെയ് മാസത്തില്‍ ഇന്ത്യ ബാരലിന് 112 ഡോളറിനാണ് എണ്ണ വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോളത് 80 ഡോളറായി കുറഞ്ഞു. ബാരലില്‍ 30 ഡോളറിന് മേലെ എണ്ണ കമ്പനികള്‍ ലാഭം നേടുമ്പോഴും രാജ്യത്തെ എണ്ണ ഉപഭോക്താക്കള്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ല

മെയ് മാസം എണ്ണ വില കുറച്ചാണ് നല്‍കുന്നതെന്നും ഈ നഷ്ടം നികത്താനായി ഇപ്പോള്‍ വില കുറയ്ക്കാന്‍ സാധ്യമല്ലെന്നുമാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

---- facebook comment plugin here -----

Latest