Uae
ദുബൈ ചേംബറിൽ ഇന്ത്യൻ കമ്പനികളിൽ മുന്നേറ്റം
കഴിഞ്ഞ വർഷം ചേംബറിൽ 16,623 പുതിയ കമ്പനികളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.

ദുബൈ| ദുബൈ ചേംബർ ഓഫ് കൊമേഴ്സിൽ രാജ്യാന്തര കമ്പനികളുടെ എണ്ണത്തിൽ വൻ വളർച്ച. ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത്, ഇറാഖ്, തുർക്കി, യു കെ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ വർധിച്ചുവരുന്ന ആകർഷണത്തെ അടിവരയിടുന്നതാണ് കണക്കുകൾ.
കഴിഞ്ഞ വർഷം ചേംബറിൽ 16,623 പുതിയ കമ്പനികളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 8,179 കമ്പനികളുമായി പാകിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി. 5,302 കമ്പനികളുമായി ഈജിപ്ത് മൂന്നാം സ്ഥാനത്തുമാണ്. പുതിയ കമ്പനികളുടെയും 41.1 ശതമാനവും വ്യാപാര, സേവന മേഖലയിലാണ്. റിയൽ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവന മേഖല 32.9 ശതമാനവും നിർമാണ മേഖല 10.5 ശതമാനവും രേഖപ്പെടുത്തി. 8.4 ശതമാനം ഗതാഗതം, സംഭരണം, ആശയവിനിമയം എന്നിവയിലാണ്.
---- facebook comment plugin here -----