Connect with us

Kozhikode

ഇന്ത്യന്‍ ഭരണഘടന: അവിരാമം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

2025 ജനുവരി 17 ന് ആര്‍ട്‌സ് കോളജ് സെമിനാര്‍ ഹാളില്‍ വെച്ചാണ് മത്സരം.

Published

|

Last Updated

കോഴിക്കോട് | ഭരണഘടനയുടെ 75-ാം വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളജില്‍ നിന്ന് വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ അവിരാമം റിട്ട. ടീച്ചേഴ്‌സ് കലക്റ്റീവ് കോളജ് വിദ്യാര്‍ഥികള്‍ക്കായി വി ദ പീപ്പിള്‍ ക്വിസ് മത്സരം നടത്തുന്നു. 2025 ജനുവരി 17 ന് ആര്‍ട്‌സ് കോളജ് സെമിനാര്‍ ഹാളില്‍ വെച്ചാണ് മത്സരം.

കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഓരോ കോളജില്‍ നിന്നും രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.

ഒന്ന് രണ്ട്, മൂന്ന് സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 7,000, 5,000 രൂപ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. പങ്കെടുക്കുന്നവര്‍ രാവിലെ 9.30 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. പ്രൊഫ. പി എം സുഷമ (പ്രസിഡന്റ്, അവിരാമം റിട്ട. ടീച്ചേഴ്‌സ് കലക്ടീവ്) ഫോണ്‍: 94463 35166.