Uae
ദുബൈയില്‍ ഇന്ത്യൻ കോൺസുലേറ്റ് പാസ്‌പോര്‍ട്ട് സേവ ക്യാമ്പ് ജൂണ്‍ 26ന്
പാസ്പോര്‍ട്ടിനും അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ ബി എല്‍ എസ് വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ദുബൈ | ദുബൈ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (സിജിഐ), വടക്കന്‍ എമിറേറ്റിലെ 12 ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡ് കേന്ദ്രങ്ങളില്‍ ജൂണ്‍ 26ന് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ പാസ്പോര്‍ട്ട് സേവ (സേവനം) ക്യാമ്പ് സംഘടിപ്പിക്കും.
ഇന്ത്യന്‍ പ്രവാസികളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത്, പാസ്പോര്‍ട്ടിന്റെയും അനുബന്ധ സേവനങ്ങളുടെയും ആവശ്യം നിറവേറ്റുന്നതിനാണ് പാസ്പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുന്നത് ഇന്ത്യന്‍ കോണ്‍സുലേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. അപേക്ഷകര്‍ ഓണ്‍ലൈന്‍ വഴി അവരുടെ അപേക്ഷ 12 ബി എല്‍ എസ് സെന്ററുകളില്‍ ആവശ്യമായ അനുബന്ധ രേഖകളുമായി സമര്‍പ്പിക്കണം.
പാസ്പോര്‍ട്ടിനും അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ ബി എല്‍ എസ് വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. തത്കാല്‍ കേസുകള്‍, അടിയന്തിര കേസുകള്‍ (വൈദ്യ ചികിത്സ, മരണം), നവജാത ശിശു, മുതിര്‍ന്ന പൗരന്മാര്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍, ഔട്ട് പാസുകള്‍ തുടങ്ങിയ ഡോക്യുമെന്ററി തെളിവുകളുള്ള കേസുകള്‍ നേരിട്ട് സ്വീകരിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു.
സംശയങ്ങള്‍ക്ക് പ്രവാസി ഭാരതീയ സഹായ കേന്ദ്ര ടോള്‍ ഫ്രീ നമ്പര്‍: 80046342 അല്ലെങ്കില്‍ passport.dubai@mea.gov.in, vcppt.dubai@mea.gov.in എന്ന ഇ-മെയില്‍ ബന്ധപ്പെടാവുന്നതാണ്.