Connect with us

Ongoing News

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

രോഹിത് ശര്‍മയുടെ നായകത്വത്തില്‍ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കെ എല്‍ രാഹുല്‍ ആണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പ് ടീമിലില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ്-2022നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ നായകത്വത്തില്‍ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കെ എല്‍ രാഹുല്‍ ആണ് വൈസ് ക്യാപ്റ്റന്‍. പരുക്കില്‍ നിന്ന് മോചിതനായി ക്ഷമത തെളിയിച്ച ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തി. എന്നാല്‍ മലയാളി താരം സഞ്ജു സാംസണിനെ ലോകകപ്പ് ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല.

മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയി, ദീപക് ചാഹര്‍ എന്നിവര്‍ സ്റ്റാന്‍ഡ് ബൈ ആയി ടീമിലുണ്ടാകും ഏഷ്യാ കപ്പ് മത്സരത്തിനിടെ പരുക്കേറ്റ രവീന്ദ്ര ജഡേജ ടീമിലില്ല. അക്ഷര്‍ പട്ടേല്‍ ആണ് പകരം ടീമില്‍ ഇടം നേടിയത്. സ്പിന്നര്‍ രവിചന്ദ്ര അശ്വിനും ടീമിലുണ്ട്.

ഇന്ത്യന്‍ ലൈനപ്പ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്. സ്റ്റാന്‍ഡ് ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍.

ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെ ആസ്‌ത്രേലിയയിലാണ് ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്.

 

Latest