Connect with us

International

തുര്‍ക്കിയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 6 വയസുകാരിയെ രക്ഷിച്ച് ഇന്ത്യന്‍ ഡോഗ് സ്‌ക്വാഡ്

നൂര്‍ദാഗി സൈറ്റിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ബെറന്‍ എന്ന പെണ്‍കുട്ടിയെ ഡോഗ് സ്ക്വാഡ് കണ്ടെത്തിയത്.

Published

|

Last Updated

അങ്കാറ|തുര്‍ക്കിയിലെ ഭൂകമ്പഭൂമിയില്‍ നിന്നും ആറ് വയസ്സുള്ള പെണ്‍കുട്ടിയെ രക്ഷിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഡോഗ്  സ്‌ക്വാഡിലെ  റോമിയോയും ജൂലിയും. ഇവിടെ യന്ത്രങ്ങള്‍ പരാജയപ്പെട്ടിടത്താണ് റോമിയോയും ജൂലിയും വിജയിച്ചത്. ടണ്‍ കണക്കിന് അവശിഷ്ടങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടി എവിടെയാണെന്ന് കണ്ടെത്തുന്നതില്‍ ഡോഗ് സ്‌ക്വാഡ് പ്രധാന പങ്കുവഹിച്ചു. അവരുടെ സഹായമില്ലായിരുന്നെങ്കില്‍ ആ പെണ്‍കുട്ടിക്ക് ജീവന്‍ തിരിച്ചുകിട്ടുമായിരുന്നില്ല.

നൂര്‍ദാഗി സൈറ്റിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ബെറന്‍ എന്ന പെണ്‍കുട്ടിയെ ജൂലി കണ്ടെത്തിയത്. ജൂലി അവശിഷ്ഠങ്ങള്‍ക്കുള്ളിലേക്ക് പോയി കുരക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യേഗസ്ഥര്‍ എത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. ഫെബ്രുവരി 6 ന് ഭൂകമ്പം സാരമായി ബാധിച്ച നൂര്‍ദാഗിയിലെ ദുരന്ത സ്ഥലത്തും തുര്‍ക്കിയിലെ വിവിധ ഭാഗങ്ങളിലും ജീവന്‍ രക്ഷിക്കാനും അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനുള്ളവരെ കണ്ടെത്താനുമുള്ള എല്ലാ ശ്രമങ്ങളും എന്‍ഡിആര്‍എഫ് ഇപ്പാഴും നടത്തിവരികയാണ്.

പെണ്‍കുട്ടിയെ രക്ഷിച്ചതിന് എന്‍ഡിആര്‍എഫിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പിന്നീട് ട്വീറ്റ് ചെയ്തി. എന്‍ഡിആര്‍എഫില്‍ അഭിമാനിക്കുന്നതായും അദ്ദേഹം അറിയിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തുര്‍ക്കിയെ തകര്‍ത്തതിന് തൊട്ടുപിന്നാലെ ഇന്ത്യ ‘ഓപ്പറേഷന്‍ ദോസ്ത്’ പ്രഖ്യാപിക്കുകയും ദുരിതാശ്വാസവും മാനുഷിക സഹായവും എത്തിക്കുകയും ചെയ്തിരുന്നു.

ഭൂകമ്പത്തില്‍ നിന്നുള്ള ശക്തമായ ഭൂചലനത്തില്‍ ഇതുവരെ 34,000-ത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, 7 ദിവസത്തിന് ശേഷവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

Latest