Connect with us

India in Ukraine

യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റി

യുക്രൈനിലെ സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | റഷ്യൻ ആക്രമണം രൂക്ഷമായതിനെ തുടർന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം അയൽരാജ്യമായ പോളണ്ടിലേക്ക് മാറ്റി. താത്ക്കാലികമായാണ് തീരുമാനമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുക്രൈനിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. യുക്രൈനിലെ സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ച 20,000ലധികം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു.

Latest