indian embassy
കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം
കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ ബിരുദ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിസന്ധി ഉയർന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി വിവരങ്ങൾ ശേഖരിക്കുന്നത്.
കുവൈത്ത് സിറ്റി | കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർ ഇന്ത്യൻ എംബസിയിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. ഇതിനായി ഗൂഗിൾ ഫോം വഴി പ്രത്യേക രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. റഫറൻസ് ആവശ്യങ്ങൾക്കായുള്ള നിലവിലെ ഡാറ്റാബേസ് പുതുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
നേരത്തേ രജിസ്റ്റർ ചെയ്തവർ ഉൾപ്പെടെ കുവൈത്തിലുള്ള എല്ലാ ഇന്ത്യൻ എൻജിനീയർമാരും പുതുതായി പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചു. https://forms.gle/ vFjaUcJJwftrgCYE6 എന്ന ഗൂഗിൾ ഫോം വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ ബിരുദ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിസന്ധി ഉയർന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി വിവരങ്ങൾ ശേഖരിക്കുന്നത്.
2020 സെപ്തംബറിലും സമാന രീതിയിൽ ഇന്ത്യൻ എൻജിനീയർമാരോട് പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു.
ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----