Connect with us

Indian grand mufti kanthapuram

യു എ ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദിന് ആശംസയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന  മുസ്ലിം ജന വിഭാഗത്തിന്റെ എല്ലാ വിധ പിന്തുണയും ആശംസയും അറിയിക്കുകയും ചെയ്യുന്നു.

Published

|

Last Updated

കോഴിക്കോട് | യു എ ഇയുടെ മൂന്നാം  പ്രസിഡൻ്റായി നിയോഗിതനായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാന് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അഭിനന്ദന കുറിപ്പിൽ പറഞ്ഞു. മഹാനായ ശൈഖ് സായിദ് ശിലപാകിയ ആധുനിക യു എ ഇയുടെ ഭരണ ചക്രം കരുത്തോടെ നയിക്കുന്നതിന്  അദ്ദേഹത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു. ജനകീയനും വിശാലമായ കാഴ്ചപ്പാടുകളുമുള്ള അദ്ദേഹത്തിൻറെ കൊവിഡ് കാലത്തെ കരുത്തുറ്റ സേവനങ്ങൾ സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന്  ജനങ്ങൾക്ക് ഏറെ ആവേശവും പ്രതീക്ഷയും നൽകുന്നതായിരുന്നുവെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

ദിവംഗതനായ മുൻ പ്രസിഡൻ്റ് ശൈഖ് ഖലീഫ രോഗബാധിതനായ സമയത്ത് കിരീടാവകാശി എന്ന നിലയിൽ അദ്ദേഹം പ്രശംസാർഹമായ നിലയിൽ ചുമതല നിർവഹിച്ചത് പ്രത്യേകം സ്മരണീയമാണ്. രാജ്യത്തിൻ്റെ പുരോഗതിക്കും ലോക രാഷ്ട്രങ്ങൾക്കിടയിൽ യു എ ഇയുടെ യശസ്സുയർത്തുന്നതിനും വ്യക്തമായ പങ്ക് വഹിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.  മത സൗഹാർദത്തിനും സാഹോദര്യത്തിനും എല്ലാവരെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന മനോഭാവത്തിനും പേര് കേട്ട രാജ്യമാണ് യു എ ഇ. ഇന്ത്യക്കാരടക്കമുള്ള അനേകം ജനങ്ങൾ ഒരുമിച്ചു കൂടുന്ന സാംസ്കാരിക സംഗമ വേദികൂടിയാണിത്. ലോക സമാധാനത്തിനും  സാഹോദര്യത്തിനും വേണ്ടി പ്രവർത്തിക്കാനും ഇന്ത്യയുമായുള്ള പാരമ്പര്യ ബന്ധം ഊഷ്‌മളമാക്കുന്നതിനും പരിശ്രമിക്കാൻ  അദ്ദേഹത്തിന് കഴിയട്ടെ.

ആത്മവിശ്വാസത്തോടു കൂടിയുള്ള മാതൃകാ ഭരണം കാഴ്ച വെക്കാനും രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന  മുസ്ലിം ജന വിഭാഗത്തിന്റെ എല്ലാ വിധ പിന്തുണയും ആശംസയും അറിയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest