Connect with us

Forum for Promoting Peace in Muslim Societies

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സമാധാന പുരസ്‌കാരം

ആഗോള തലത്തില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വഹിക്കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് സമാധാനം പുരസ്‌ക്കാരം നല്‍കി ആദരിച്ചത്

Published

|

Last Updated

അബൂദബി | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സമാധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഫോറം ഫോര്‍ പ്രൊമോട്ടിങ് പീസ് ഇന്‍ മുസ്ലിം സൊസൈറ്റീസ് അബുദബിയില്‍ നടത്തുന്ന എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ ഫോറം ചെയര്‍മാനും സമ്മേളനത്തിന്റെ മുഖ്യ കാര്യദര്‍ശിയുമായ ശൈഖ് അബ്ദുള്ള ബിന്‍ ബയ്യയാണ് സൊസൈറ്റിയുടെ സമാധാന പുരസ്‌കാരം കാന്തപുരത്തിന് സമ്മാനിച്ചത്.

ആഗോള തലത്തില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വഹിക്കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് സമാധാനം പുരസ്‌ക്കാരം നല്‍കി ആദരിച്ചത്. ഇന്ന് സമാപിക്കുന്ന ത്രിദിന രാജ്യന്തര സമ്മേനത്തിലെ ആദ്യ സെഷനില്‍ ‘ആഗോള പൗരത്വം, കെട്ടിപ്പടുക്കാനുള്ള അടിത്തറ’ എന്ന വിഷയത്തില്‍ കാന്തപുരം സംസാരിക്കും.

കഴിഞ്ഞ രണ്ട് ദിവസമായി വിവിധ അന്താരാഷ്ട്ര സമുദായങ്ങളുടെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തില്‍ ഡോ. സഈദ് ഇബ്രാഹിം ശൈബി, ബഹ്റൈന്‍ സുന്നി വഖഫ് ഡയറക്ടര്‍ ഡോ. റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹാജിരി, പാകിസ്ഥാന്‍ മത കാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ. നൂറുല്‍ ഹഖ് അല്‍ ഖാദിരി തുടങ്ങി വിവിധ രാഷ്ട്രങ്ങളിലെ ഇരുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. യു എ ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു എ ഇ ഫത്വവ കൗണ്‍സില്‍ മേധാവി ശൈഖ് അബ്ദുള്ള ബിന്‍ ബയ്യ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്.

Latest