Kerala
ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വോട്ട് രേഖപ്പെടുത്തി
പ്രായ-ലിംഗ ഭേദമന്യേ വോട്ട് രേഖപ്പെടുത്താന്‍ എല്ലാവരും തയ്യാറാവണമെന്ന് കാന്തപുരം ഓര്‍മപ്പെടുത്തി

കോഴിക്കോട് | ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വോട്ട് രേഖപ്പെടുത്തി.കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എല്‍ പി സ്‌കൂളില്‍ ആദ്യ വോട്ടറായി എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
ജനാധിപത്യത്തിന്റെ ആഘോഷമായ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ നന്മക്കും നല്ല ഭാവിക്കും വേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പൗരരും മുന്നോട്ടു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച പവിത്രമായ ദിനമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കലും വിശ്വാസികള്‍ക്ക് പ്രധാനമാണ്. രണ്ടും നഷ്ടപ്പെടാത്ത വിധം സമയ ക്രമീകരണം നടത്താന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി.
ഒരു വോട്ടും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്. പ്രായ-ലിംഗ ഭേദമന്യേ വോട്ട് രേഖപ്പെടുത്താന്‍ എല്ലാവരും തയ്യാറാവണമെന്നും കാന്തപുരം ഓര്‍മപ്പെടുത്തി.