National
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം; പഞ്ചാബിലും ഹരിയാനയിലും എന്‍ഐഎ റെയ്ഡ്
ഇരുസംസ്ഥാനങ്ങളിലുമായി 31 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.
ന്യൂഡല്‍ഹി| ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ഹരിയാനയിലും എന്‍ഐഎ റെയ്ഡ്. ഇരുസംസ്ഥാനങ്ങളിലുമായി 31 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. പരിശോധനയില്‍ കണ്ടെത്തിയ ഡിജിറ്റല്‍ രേഖകളും മറ്റ് തെളിവുകളും എന്‍ഐഎ പിടിച്ചെടുത്തു.
2023 മാര്‍ച്ച് 19നാണ് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുനേരെ ആക്രമണമുണ്ടായത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ 50 ഓളം വരുന്ന ഒരു സംഘമാണ് ആക്രമിച്ചത്. ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധത്തിനിടെയാണ് സംഭവം. അക്രമത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും, ഇന്ത്യന്‍ പതാക നശിപ്പിക്കുകയും ചെയ്തു.
പഞ്ചാബിലെ മോഗ, ബര്‍ണാല, കപൂര്‍ത്തല, ജലന്ധര്‍, ഹോഷിയാര്‍പൂര്‍, തരണ്‍ തരണ്‍, ലുധിയാന, ഗുരുദാസ്പൂര്‍, എസ്ബിഎസ് നഗര്‍, അമൃത്സര്‍, മുഖ്ത്സര്‍, സംഗ്രൂര്‍, പട്യാല, മൊഹാലി എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.