National
ഇന്ത്യൻ നിർമിത വ്യോമസേന ഹെലികോപ്റ്ററുകൾ മറ്റന്നാൾ പ്രധാനമന്ത്രി സെെന്യത്തിന് കെെമാറും
രാഷ്ട്ര രക്ഷാ സമര്‍പണ്‍ പര്‍വ് ചടങ്ങില്‍ പ്രധാനമന്ത്രി നിരവധി പ്രതിരോധ സംരംഭങ്ങള്‍ക്കും തുടക്കമിടും
ന്യൂഡല്‍ഹി | രാജ്യത്ത് ആഭ്യന്തരമായി നിര്‍മിച്ച യുദ്ധ ഹെലികോപ്റ്ററുകളും ഡ്രോണുകളും ആധുനിക ഇലക്ട്രോണിക് യുദ്ധ സ്യൂട്ടുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വ്യോമസേനക്ക് കൈമാറും. ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ രാഷ്ട്ര രക്ഷാ സമര്‍പണ്‍ പര്‍വിന്റെ സമാപന ചടങ്ങിലാണ് ഹെലികോപ്റ്ററുകളും മറ്റു യുദ്ധസാമഗ്രികളും കൈമാറുക. ബുധനാഴ്ചയാണ് രാഷ്ട്ര രക്ഷാ സമര്‍പണ്‍ പര്‍വിന് തുടക്കമായത്.
ഹിന്ദുസ്ഥാന് എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഹെലികോപ്റ്ററുകള്‍ രൂപകല്‍പന ചെയ്തത്. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ നിര്‍മ്മിക്കുന്ന ഡ്രോണുകളും ആളില്ലാ ആകാശ വാഹനങ്ങളും (യുഎവികള്‍) കരസേനാ മേധാവിക്കും കപ്പലുകള്‍ക്കുമായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന് നിരമ്മിക്കുന്ന ആധുനിക ഇലക്ട്രോണിക് യുദ്ധസ്യൂട്ടുകളും നാവികസേനമേധാവിക്ക് അദ്ദേഹം കൈമാറും. ഡിസ്‌ട്രോയറുകള്‍, യുദ്ധക്കപ്പലുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ വിവിധ നാവിക കപ്പലുകളില്‍ ആധുനിക ഇലക്‌ട്രോണിക് യുദ്ധസ്യൂട്ടുകള്‍ ഉപയോഗിക്കും
രാഷ്ട്ര രക്ഷാ സമര്‍പണ്‍ പര്‍വ് ചടങ്ങില്‍ പ്രധാനമന്ത്രി നിരവധി പ്രതിരോധ സംരംഭങ്ങള്‍ക്കും തുടക്കമിടും. ഉത്തര് പ്രദശ് പ്രതിരോധ വ്യവസയ ഇടനാഴിയിലെ ഝാന്‍സി സെക്ഷനില് 400 കോടി രൂപയുടെ പദ്ധതിക്ക് പ്രധനമന്ത്രി തറക്കല്ലിടും. എന്‍ സി സി പൂര്‍വ വിദ്യാര്‍ത്ഥികള് ക്ക് എന്‍ സി സിയുമായി വീണ്ടും ബന്ധപ്പെടാന്‍ അവസരമൊരുക്കുന്നതിന് എന്‍ സി സി പൂര്‍വ്വ വിദ്യാര്‍ത്ഥി യൂണിയനും പ്രധാനമന്ത്രി തുടക്കമിടും.
എന്‍ സി സിയുടെ മൂന്ന് യൂണിറ്റുകള്‍ക്കും സിമുലേഷനുള്ള പരിശീലന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എന്‍ സി സി കേഡറ്റുകള്‍ക്കായി ദേശീയ സിമുലേഷന്‍ പരിശീലന പരിപാടി പ്രധാനമന്ത്രി ആരംഭിക്കും. എന്‍സിസി മിലിട്ടറി യൂണിറ്റിനായി റൈഫിള്‍ ഫയറിംഗ് സിമുലേറ്റര്‍ സ്ഥാപിക്കല്‍, എയര്‍ വിംഗിനായി മൈക്രോലൈറ്റ് ഫ്‌ളൈയിംഗ് സിമുലേറ്റര്‍, നേവല്‍ വിംഗിനായി റോയിംഗ് സിമുലേറ്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.