Connect with us

Uae

വെള്ളപ്പൊക്കത്തിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരന് ആദരം

മീററ്റ് സ്വദേശി, ട്രെയിനി ഓഡിറ്റർ ശഹവാസ് ഖാനെയാണ് ദുബൈ പോലീസ് മെഡലും 1,000 ദിർഹം ക്യാഷ് അവാർഡും നൽകി ആദരിച്ചത്.

Published

|

Last Updated

ദുബൈ| കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ മുങ്ങിക്കൊണ്ടിരുന്ന ഒരു വാഹനത്തിൽ നിന്ന് അഞ്ച് പേരെ സാഹസികമായി രക്ഷിച്ച ഇന്ത്യക്കാരനെ പോലീസ് ആദരിച്ചു. മീററ്റ് സ്വദേശി, ട്രെയിനി ഓഡിറ്റർ ശഹവാസ് ഖാനെയാണ് ദുബൈ പോലീസ് മെഡലും 1,000 ദിർഹം ക്യാഷ് അവാർഡും നൽകി ആദരിച്ചത്. മുങ്ങിക്കൊണ്ടിരുന്ന എസ്് യുവിയിൽ നിന്ന് അഞ്ച് പേരെ രക്ഷിക്കാൻ ഖാൻ തന്റെ ജീവൻ പണയപ്പെടുത്തിയിരുന്നുവെന്ന് കമ്മ്യൂണിറ്റി ഹാപ്പിനെസ് ആക്ടിംഗ് ഡയറക്ടർ കേണൽ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. അദ്ദേഹത്തിന്റെ ധീരപ്രവൃത്തിയെ അംഗീകരിച്ചു സർട്ടിഫിക്കറ്റും മെഡലും ചെക്കും സമ്മാനിച്ചു.

ഇന്ത്യയിലെ മീററ്റിലെ ഒരു ചെറിയ പട്ടണമായ ഫലൗഡയിൽ നിന്നുള്ള ഖാൻ കാറിന്റെ ഗ്ലാസ് പൊട്ടിയതിന്റെയും വീഴ്ചയുടെയും ആഘാതം ഉണ്ടായിരുന്നിട്ടും രക്ഷകനായി. വാഹനത്തിന്നകത്ത് രണ്ട് അറബ് പുരുഷന്മാർ, ഒരു ഇന്ത്യൻ സ്ത്രീ, ഒരു ഇന്ത്യൻ യുവാവ്, ഒരു ഫിലിപ്പീൻസ് എന്നിവരാണുണ്ടായിരുന്നത്. അവരെ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ കഴിഞ്ഞു. നിസ്വാർഥ പ്രവൃത്തി അദ്ദേഹത്തിന്റെ കൈകളിലും കാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ടാക്കി. ഏപ്രിൽ 16ന്, കൊക്കകോള അരീനക്ക് സമീപമായിരുന്നു രക്ഷാ പ്രവർത്തനം.