International
കഞ്ചാവ് കടത്ത് സിംഗപ്പൂരില്‍ ഇന്ത്യക്കാരനെ വധിച്ചു
തങ്കരാജുവിന്റെ മൊെബെല്‍ ഫോണ്‍ നമ്പര്‍ മുഖേനെയാണ് കള്ളക്കടത്തുകാര്‍ കഞ്ചാവ് കടത്താനുള്ള നീക്കം നടത്തിയതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
സിംഗപ്പൂര്‍|കഞ്ചാവ് കടത്താന്‍ സഹായം നല്‍കിയെന്ന കുറ്റത്തിന് പിടിയിലായ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. സിംഗപ്പൂരില്‍ സ്ഥിരതാമസക്കാരനും തമിഴ്‌നാട് സ്വദേശിയുമായ തങ്കരാജു സുപ്പയ്യ (46) ന്റെ വധശിക്ഷയാണ് ഇന്ന് സിംഗപ്പൂരില്‍ നടപ്പാക്കിയത്. തങ്കരാജുവിന്റെ മൊെബെല്‍ ഫോണ്‍ നമ്പര്‍ മുഖേനെയാണ് കള്ളക്കടത്തുകാര്‍ കഞ്ചാവ് കടത്താനുള്ള നീക്കം നടത്തിയതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
2014 മാര്‍ച്ചിലാണ് തങ്കരാജു അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിന് വധശിക്ഷ നല്‍കണമെന്നാണ് സിംഗപ്പൂര്‍ നിയമം അനുശാസിക്കുന്നത്. മയക്കുമരുന്ന് രാജ്യത്തേക്ക് എത്തിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
തങ്കരാജ് നല്‍കിയ അവസാന അപ്പീലില്‍ വാദം കേട്ട കോടതി, കഞ്ചാവ് കടത്ത് ഏകോപിപ്പിക്കാനുള്ള ഉത്തരവാദിത്തം തങ്കരാജുവിനാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചിരുന്നു. ഇതാണ് കോടതി വധശിക്ഷ നടപ്പാക്കുന്നതിലേക്ക് നയിച്ചത്.