Connect with us

International

നേപ്പാളിലെ അന്നപൂര്‍ണ പര്‍വതത്തില്‍ നിന്ന് ഇന്ത്യന്‍ പര്‍വ്വതാരോഹകനെ കാണാതായി

തിങ്കളാഴ്ച രാവിലെ മുതലാണ് ഇദ്ദേഹത്തെ കാണാതായതെന്ന് ട്രെക്കിംഗ് പര്യവേഷണം നടത്തിയ സെവന്‍ സമ്മിറ്റ് ട്രെക്സിന്റെ ചെയര്‍മാന്‍ മിംഗ്മ ഷെര്‍പ്പ വ്യക്തമാക്കി

Published

|

Last Updated

കാഠ്മണ്ഡു| നേപ്പാളിലെ അന്നപൂര്‍ണ പര്‍വതത്തില്‍ നിന്ന് 34 കാരനായ ഇന്ത്യന്‍ പര്‍വതാരോഹകനെ കാണാതായതായി. രാജസ്ഥാനിലെ കിഷന്‍ഗഢില്‍ താമസിച്ചുവരുന്ന അനുരാഗ് മാലുവിനെ അന്നപൂര്‍ണ പര്‍വ്വതത്തിലെ ക്യാമ്പില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് കാണാതാവുന്നത്.

തിങ്കളാഴ്ച രാവിലെ മുതലാണ് ഇദ്ദേഹത്തെ കാണാതായതെന്ന് ട്രെക്കിംഗ് പര്യവേഷണം നടത്തിയ സെവന്‍ സമ്മിറ്റ് ട്രെക്സിന്റെ ചെയര്‍മാന്‍ മിംഗ്മ ഷെര്‍പ്പ വ്യക്തമാക്കി.മാലുവിനെ കാണാതായതിന് പിന്നാലെ വലിയ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സമുദ്രനിരപ്പില്‍ നിന്ന് 8,091 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അന്നപൂര്‍ണ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ പര്‍വതമാണ്.

 

Latest