Connect with us

somalian Pirates

19 പാക്കിസ്ഥാന്‍കാരെ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു

ഇറാനിയന്‍ കപ്പല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചിരുന്നു

Published

|

Last Updated

കൊച്ചി | സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ പാക്കിസ്ഥാന്‍ മത്സ്യബന്ധന കപ്പലും 19 ജീവനക്കാരേയും ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചു. ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐ എന്‍ എസ് സുമിത്രയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

കഴിഞ്ഞ 36 മണിക്കൂറിനിടെ ഐ എന്‍ എസ് സുമിത്രയുടെ രണ്ടാമത്തെ രക്ഷാപ്രവര്‍ത്തനമാണിത്. ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ എഫ് വി അല്‍ നയീമിയാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ ബന്ധികളാക്കിയിരുന്നു. ഇന്ത്യന്‍ നാവിക സേന കപ്പലും അതിലെ ബന്ധികളാക്കപ്പെട്ട ജീവനക്കാരെയും മോചിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത മറ്റൊരു മത്സ്യ ബന്ധന കപ്പല്‍ ഐ എന്‍ എസ് സുമിത്ര മോചിപ്പിച്ചിരുന്നു.

 

---- facebook comment plugin here -----

Latest