Connect with us

National

ഏദന്‍ ഉള്‍ക്കടലില്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ കപ്പല്‍ ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തി

23 പേരെ രക്ഷപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ഏദന്‍ ഉള്‍ക്കടലില്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ കപ്പല്‍  ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തി. 13 ഇന്ത്യക്കാരടക്കം കപ്പലിലുണ്ടായിരുന്ന 23 പേരെയും രക്ഷപ്പെടുത്തി.തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡ്രോണ്‍ ആക്രമത്തില്‍ കപ്പലില്‍ തീ പടര്‍ന്നു.

ലൈബീരിയന്‍ പതാകയുള്ള MSCSKyll എന്ന വാണിജ്യകപ്പലാണ് ആക്രമണത്തില്‍പെട്ടത്. സമുദ്രസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഐ എന്‍ എസ് കൊല്‍ക്കത്ത തിങ്കളാഴ്ച രാത്രി 10.30 ഓടെ സംഭവസ്ഥലത്ത് എത്തിയതായി നാവികസേന അറിയിച്ചു.

12 അംഗ അഗ്നിരക്ഷാ സംഘം ചൊവ്വാഴ്ച പുലര്‍ച്ചയോടെ കപ്പലിലെ തീ അണച്ചു. 13 ഇന്ത്യക്കാരടക്കം 23 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരെയെല്ലാം രക്ഷപ്പെടുത്തിയതായും നാവികസേന അറിയിച്ചു.