Connect with us

National

അമേരിക്കന്‍, റഷ്യന്‍ മിസൈല്‍ സംവിധാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ നാവികസേന

.റഷ്യയില്‍ നിന്നുള്ള ക്ലബ് മിസൈലുകള്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലും സജ്ജീകരിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി|റഷ്യയില്‍ നിന്ന് ക്ലബ് മിസൈലുകള്‍ക്കൊപ്പം അമേരിക്കന്‍ ഹാര്‍പൂണ്‍ മിസൈലുകളും സ്വന്തമാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ നാവികസേന.1,400 കോടിയിലധികം രൂപയുടെ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഏറ്റെടുക്കലിനായി ഉടന്‍ അനുമതി ലഭിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

കൂടാതെ അമേരിക്കന്‍ ഗവണ്‍മെന്റില്‍ നിന്ന് 20 ക്ലബ് മിസൈലുകളും ഹാര്‍പൂണ്‍ മിസൈല്‍ സംവിധാനങ്ങളും ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ ആലോചനയിലുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധ്യമാകുന്ന രീതിയിലാണ് മിസൈലുകളുടെ നിര്‍മ്മാണം.റഷ്യയില്‍ നിന്നുള്ള ക്ലബ് മിസൈലുകള്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലും സജ്ജീകരിച്ചിട്ടുണ്ട്. അവ പതിറ്റാണ്ടുകളായി ഉപയോഗത്തിലുമുണ്ട്