Connect with us

National

ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലുള്ള ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി 

ഹോര്‍മുസ് കടലിടുക്കിന് സമീപത്തു വെച്ച് ശനിയാഴ്ച ഉച്ചയോടെയാണ് ഇറാന്‍ സേന കപ്പല്‍ പിടിച്ചെടുത്തത്

Published

|

Last Updated

ന്യൂഡല്‍ഹി | ഇറാന്‍ പിടിച്ചെടുത്ത ഇസ്‌റാഈല്‍ കപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അമീര്‍ അബ്ദുള്ളാഹിയനുമായി  ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവനക്കാരെ കാണാന്‍ അനുമതി നല്‍കിയത്.

കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യ ഇറാനുമായി ബന്ധപ്പെട്ടിരുന്നു. ഞായറാഴ്ച വൈകീട്ട് ഇറാന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതായി ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.കപ്പലിലെ 17 ഇന്ത്യന്‍ ജീവനക്കാരുടെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിന് സമീപത്തു വെച്ച് ശനിയാഴ്ച ഉച്ചയോടെയാണ് ഇറാന്‍ സേന കപ്പല്‍ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇസ്രയേലിന്റെ ‘എംഎസ്സി ഏരീസ്’ എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്.

കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് , വയനാട് കാട്ടിക്കുളം പി.വി. ധനേഷ് എന്നീ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.

Latest