Connect with us

International

ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ലൈംഗിക പീഡനക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

നിലവില്‍ മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മനീഷ് ഷായ്ക്ക് വീണ്ടും ജീവപരന്ത്യം ശിക്ഷ ലഭിച്ചിരിക്കുകയാണ്

Published

|

Last Updated

റോംഫോര്‍ഡ്| ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ലൈംഗിക പീഡനക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നിലവില്‍ മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഡോക്ടര്‍ മനീഷ് ഷായ്ക്കാണ് വീണ്ടും ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. 115 കേസുകളാണ് മനീഷ് ഷായ്‌ക്കെതിരെയുള്ളത്. സ്ത്രീകളില്‍ സ്തനാര്‍ബുദ ഭീതി ഉണ്ടാക്കി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ അടക്കം ആരോഗ്യസാഹചര്യം വിശദീകരിച്ചായിരുന്നു ചൂഷണം. കഴിഞ്ഞ മാസമാണ് മനീഷ് ഷാ 25 പീഡനക്കേസുകളില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

കിഴക്കന്‍ ലണ്ടനിലുള്ള റോംഫോര്‍ഡിലെ ക്ലിനിക്കില്‍ വെച്ചായിരുന്നു പീഡനം. 53കാരനായ മനിഷ് 90 കേസുകളില്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 15 നും 34നും ഇടയില്‍ പ്രായമുള്ള 28 സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2009 മുതല്‍ മനീഷ് ഡോക്ടര്‍ പദവി വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍. പ്രദേശത്തെ തിരക്കുള്ള ക്ലിനിക് ആയിരുന്നു മനീഷിന്റേത്.

ഇരകളാക്കപ്പെട്ട സ്ത്രീകള്‍ ഡോക്ടര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചിരുന്നു. 12 വര്‍ഷത്തോളം നടന്ന സംഭവങ്ങളും വേദന നിറഞ്ഞ ജീവിതവും കോടതിയില്‍ അതിജീവിതകളിലൊരാള്‍ വിശദമാക്കിയിരുന്നു. സ്ത്രീകള്‍ക്ക് അപകടകാരിയാണ് മനീഷ് ഷാ എന്ന വിലയിരുത്തലുകളോടുകൂടിയാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.

Latest