Connect with us

National

യു എസില്‍ കാണാതായ ഇന്ത്യന്‍ വംശജന്‍ മരിച്ച നിലയില്‍

മരണം നടന്നതിന് ഒരു ദിവസം മുന്‍പ് അഭിഷേകിനെ കാണാതായിരുന്നു.

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |  ടെക്‌സസിലെ പ്രിന്‍സ്റ്റണില്‍ ഇന്ത്യന്‍ വംശജനെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയില്‍ നിന്നുള്ള അഭിഷേക് കൊല്ലി(30) ആണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണം നടന്നതിന് ഒരു ദിവസം മുന്‍പ് അഭിഷേകിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു വര്‍ഷം മുന്‍പാണ് അഭിഷേക് വിവാഹിതനായത്. നേരത്തെ, ഭാര്യയോടൊപ്പം ടെക്‌സസിലെ ഫീനിക്‌സില്‍ താമസിച്ചിരുന്ന അഭിഷേക് പിന്നീട് പ്രിന്‍സ്റ്റണിലേക്ക് താമസം മാറുകയായിരുന്നു.അഭിഷേക് കഴിഞ്ഞ ആറ് മാസമായി തൊഴില്‍രഹിതനായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ഇരട്ട സഹോദരന്‍ അരവിന്ദ് കൊല്ലി പറഞ്ഞു

Latest