Uae
ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾ ലളിതമാക്കി
നിലവിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനങ്ങളിൽ പ്രോസസ്സിംഗ് സമയം ലഘൂകരിക്കും.
അബൂദബി| യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കുന്നതിനുള്ള വിവിധ സേവനങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി. നിലവിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനങ്ങളിൽ പ്രോസസ്സിംഗ് സമയം ലഘൂകരിക്കും. ബി എൽ എസ് നൽകുന്ന പ്രീമിയം ലോഞ്ച് സേവനത്തിൽ, ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും അധിക ഫീസ് ഈടാക്കുന്ന തത്കാൽ സേവനത്തിലൂടെ മാത്രമേ പാസ്പോർട്ടുകൾ അതിവേഗം പുതുക്കാൻ കഴിയൂ. തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനം തേടുന്നവർക്ക് മുൻകൂർ അപ്പോയിന്റ്മെന്റ്ആവശ്യമില്ലെ ന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പോലീസ് ക്ലിയറൻസ് ആവശ്യമാണ്. എന്നാൽ തിരഞ്ഞെടുത്ത സേവന വിഭാഗത്തെ ആശ്രയിച്ച് ഇത് വ്യത്യസ്ത ഘട്ടങ്ങളിലാണ് നടക്കുക. സാധാരണ പാസ്പോർട്ട് പുതുക്കലിന് പോലീസ് ക്ലിയറൻസ് ആവശ്യമാണെങ്കിലും തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനത്തിന് കീഴിൽ പാസ്പോർട്ട് ഇഷ്യൂ ചെയ്ത ശേഷം പോലീസ് ക്ലിയറൻസ് സംഭവിക്കുമെന്ന് മിഷൻ വ്യക്തമാക്കി. സാധാരണ പാസ്പോർട്ട് പുതുക്കൽ സേവനത്തിന് മൂന്ന് മുതൽ നാല് പ്രവൃത്തി ദിവസങ്ങളാണ് വേണ്ട സമയം. എന്നാൽ തത്കാൽ പാസ്പോർട്ടുകൾ 12 മണിക്ക് മുമ്പ് അപേക്ഷിച്ചാൽ അടുത്ത പ്രവൃത്തി ദിവസമോ അതേ ദിവസം തന്നെയോ നൽകും.
---- facebook comment plugin here -----