Connect with us

Editors Pick

വിദേശികളെക്കൊണ്ടും ‘പറയിപ്പിച്ച്‌ ’ ഇന്ത്യൻ റെയിവേ; മോശം അനുഭവം പങ്കിട്ട്‌ സഞ്ചാരി

ദിവസങ്ങൾ മുമ്പ്‌ പോസ്റ്റ്‌ ചെയ്‌ത വീഡിയോ ഇതിനകം 52,000-ലധികം ലൈക്കുകളും 5.8 ദശലക്ഷം വ്യൂവും നേടി.

Published

|

Last Updated

രാജ്യത്തെ ട്രെയിനുകളിലെ വൃത്തിയില്ലായിമയും മോശം സൗകര്യങ്ങളെയും കുറിച്ച്‌ സമീപ ദിവസങ്ങളിൽ യാത്രക്കാരുടെ വിമർശം വ്യാപകമാണ്‌. അമിത തിരക്കും ടിക്കറ്റില്ലാത്തതും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയും ആകുന്നു. ഇപ്പോഴിതാ ഇന്ത്യൻ ട്രെയിനിലെ ടോയ്‌ലറ്റിൻ്റെ അവസ്ഥ കാണിക്കുന്ന ഒരു വിദേശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

വ്‌ളോഗറായ ഐറിന മൊറേനോയാണ് (irinamoreno_travelstories) സെക്കൻഡ്‌ ക്ലാസ്‌ ട്രെയിനിലെ വൃത്തിയില്ലാത്ത ടോയ്‌ലറ്റിൻ്റെ ദൃശ്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. തീവണ്ടിയിലെ ടോയ്‌ലറ്റിൻ്റെ അവസ്ഥ അവർ ഇതിൽ വിവരിക്കുന്നു.

ഉദയ്പൂർ സിറ്റി – ജയ്പൂർ ഇൻ്റർസിറ്റി എക്‌സ്പ്രസിലെ യാത്രയിലാണ്‌ അവർ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്‌. “ഇന്ത്യയിലെ ട്രെയിനിലെ വെസ്റ്റേൺ ടോയ്‌ലറ്റ്, സെക്കൻഡ്‌ ക്ലാസ്‌. ട്രെയിൻ 12991.”‐ എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ദിവസങ്ങൾ മുമ്പ്‌ പോസ്റ്റ്‌ ചെയ്‌ത വീഡിയോ ഇതിനകം 52,000-ലധികം ലൈക്കുകളും 5.8 ദശലക്ഷം വ്യൂവും നേടി. പോസ്റ്റിൽ നിരവധി പേർ പ്രതികരിച്ചിട്ടുമുണ്ട്‌.

സെക്കൻഡ്‌ ക്ലാസിൽ സഞ്ചരിച്ചതുകൊണ്ടാണെന്നും ഉയർന്ന ട്രെയിനുകളിൽ ഈ പ്രശ്‌നമില്ലെന്നും ചിലർ പ്രതികരിച്ചു. ഇതിന്‌ മറുപടിയായി ഫസ്റ്റ്‌ ക്ലാസ്‌ ട്രെയിനിലെ ടോയ്‌ലറ്റിൻ്റെ ദൃശ്യവും അവർ പിന്നീട്‌ പോസ്റ്റ്‌ ചെയ്‌തു.

---- facebook comment plugin here -----

Latest