National
ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ അപകടം; കുടുംബത്തിന് യുഎസിലേക്ക് പോകാന്‍ അടിയന്തര വിസ ലഭിച്ചു
യു എസിലെ കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നാലാവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് ഷിന്ദേ.

ന്യൂഡല്‍ഹി | യുഎസില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് കോമയില്‍ കഴിയുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് യുഎസിലേക്ക് പോകാനുള്ള അടിയന്തര വിസ ലഭിച്ചു. കുടുംബം വെള്ളിയാഴ്ച യുഎസിലേക്ക് പുറപ്പെടുമെന്നാണ് വിവരം.
ഫെബ്രുവരി 14നാണ് മഹാരാഷ്ട്ര സ്വദേശിനി നിലം ഷിന്ദേക്ക് കാര്‍ അപകടത്തില്‍ പരുക്കേറ്റത്. രാത്രി റോഡിലൂടെ നടക്കുന്നു പോകുന്നതിനിടെ പിന്നില്‍ നിന്ന് ഒരു വാഹനം വന്ന് യുവതിയെ ഇടിച്ചിടുകയായിരുന്നു.തലയിലും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.സംഭവത്തില്‍ ലോറന്‍സ് ഗല്ലോ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
യുവതിക്ക് പരുക്കുപറ്റി 48 മണിക്കൂറിനുളളില്‍ നിലം ഷിന്ദേയുടെ കുടുംബം വിസക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍ വിസാ നടപടികള്‍ക്കായുളള അഭിമുഖത്തിനുളള സമയം 2026ലേക്കാണ് ലഭിച്ചത്. തുടര്‍ന്ന് എന്‍സിപി നേതാവ് സുപ്രിയ സുളെ ഇടപെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുമ്പാകെ വിഷയം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം യു എസ് വിസക്കായുള്ള അഭിമുഖം ഉടന്‍ നടക്കുമെന്ന് എംബസിയില്‍ നിന്ന് വിവരം ലഭിച്ചതായി കുടുബം വ്യാഴാഴ്ച അറിയിച്ചിരുന്നു.യു.എസിലെ കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നാലാവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് ഷിന്ദേ.