Connect with us

International

താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിനി ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ചു

മാലിന്യവുമായി പോകുന്ന ട്രക്കാണ് ഇടിച്ചത്.

Published

|

Last Updated

ലണ്ടന്‍|ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയായ ചീസ്ത കൊച്ചാര്‍ (33) ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥിയായ ചീസ്ത സൈക്കിളില്‍ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ട്രക്കിടിച്ച് മരിച്ചത്. മാര്‍ച്ച് 19ന് രാത്രി 8.30നായിരുന്നു അപകടം. മാലിന്യവുമായി പോകുന്ന ട്രക്കാണ് ഇടിച്ചത്.

അപകട സമയത്ത് ഭര്‍ത്താവ് പ്രശാന്ത് സമീപമുണ്ടായിരുന്നു. ഗുരുഗ്രാമില്‍ താമസിച്ചിരുന്ന ചീസ്ത കൊച്ചാര്‍ കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലേക്ക് പി.എച്ച്.ഡി പഠനത്തിനായി പോയത്. ഡല്‍ഹി യൂനിവേഴ്‌സിറ്റി, അശോക യൂനിവേഴ്‌സിറ്റി, പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റി, ഷിക്കാഗോ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ചീസ്ത പഠിച്ചിട്ടുണ്ട്.

2021-23ല്‍ നിതി ആയോഗിന്റെ നാഷനല്‍ ബിഹേവിയറല്‍ ഇന്‍സൈറ്റ്‌സ് യൂനിറ്റില്‍ സീനിയര്‍ ഉപദേശകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിതി ആയോഗില്‍ പ്രവര്‍ത്തിച്ചിരുന്ന ചീസ്തയുടെ മരണവാര്‍ത്ത നിതി ആയോഗ് മുന്‍ സി.ഇ.ഒ അമിതാബ് കാന്ത് ആണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.