Connect with us

International

യു.എസില്‍ ജിമ്മില്‍ വെച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

ഒക്ടോബര്‍ 29ന് ജോര്‍ദാന്‍ അന്‍ഡ്രേഡയെന്ന 24കാരനാണ് വരുണിനെ കുത്തിയത്.

Published

|

Last Updated

വാഷിങ്ടണ്‍| യു.എസില്‍ ജിമ്മില്‍ വെച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. വരുണ്‍ രാജ് പുച (24) ആണ് മരിച്ചത്. യു.എസ് സ്റ്റേറ്റായ ഇന്ത്യാനയിലാണ് സംഭവമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വരുണ്‍ മരിച്ചത്. യു.എസിലെ വാല്‍പാര്‍സിയോ യൂനിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു വരുണ്‍. വരുണിന്റെ യൂനിവേഴ്‌സിറ്റിയാണ് മരണവിവരം അറിയിച്ചത്.

ഒക്ടോബര്‍ 29ന് ജോര്‍ദാന്‍ അന്‍ഡ്രേഡയെന്ന 24കാരനാണ് വരുണിനെ കുത്തിയത്. പ്രതിയെ കൊലപാതക ശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വരുണ്‍ എം.എസ്.സി പഠനത്തിനായി യു.എസിലെത്തിയത്. അടുത്ത വര്‍ഷം പഠനം പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടത്.

 

 

 

---- facebook comment plugin here -----

Latest