Connect with us

ukrain- russia war

ഇന്ത്യന്‍ വിദ്യാര്‍ഥി യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നു

സൈന്യത്തന്റെ ഭാഗമായത് കോയമ്പത്തൂര്‍ സ്വദേശിയായ സായി നികേഷ് രവിചന്ദ്രന്‍ എന്ന വിദ്യാര്‍ഥി

Published

|

Last Updated

കീവ് ഇന്ത്യക്കാരനായ ഒരു വിദ്യാര്‍ഥി റഷ്യക്കെതിരായ പോരാട്ടത്തിന് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നതായി വിവരം. കോയമ്പത്തൂര്‍ സ്വദേശിയായ സായി നികേഷ് രവിചന്ദ്രന്‍ എന്ന വിദ്യാര്‍ഥിയാണ് സൈന്യത്തിനൊപ്പം ചേര്‍ന്നത്. ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയാണ് സായി നികേഷ്. യുക്രൈന്റെ ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സിലാണ് സായ് ചേര്‍ന്നത്. കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചു.

സൈനിക യൂണിഫോമില്‍ ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സായി നികേഷിനെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിശദമാക്കിയ കുടുബം കൂടുതല്‍ പ്രതികരിച്ചില്ല. 2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്‌കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

---- facebook comment plugin here -----

Latest