Connect with us

International

കാനഡയില്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു; അന്വേഷണം ആരംഭിച്ചു

ഹര്‍സിമ്രത് രണ്‍ധാവന (21) ആണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ഒട്ടാവ| കാനഡയില്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. ഹര്‍സിമ്രത് രണ്‍ധാവന (21) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമികള്‍ ലക്ഷ്യമിട്ടത് വിദ്യാര്‍ത്ഥിനിയെ തന്നെ ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കനേഡിയന്‍ പോലീസ് അറിയിച്ചു.

അക്രമിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിച്ചാല്‍ പോലീസിന് കൈമാറണമെന്നും കനേഡിയന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ അക്രമണത്തിന് ഇടയിലാണ് ഹര്‍സിമ്രത് രണ്‍ധാവനയ്ക്ക് വെടിയേറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്. കാറിലുണ്ടായിരുന്നവരെക്കറിച്ച് പ്രാഥമിക സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടൊണ് വിവരം.

 

 

Latest