Connect with us

world test championship final

ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

ഫൈനലില്‍ ആസ്‌ത്രേലിയയാണ് ഇന്ത്യയുടെ എതിരാളി.

Published

|

Last Updated

മുംബൈ | ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യന്‍ ടീം. ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ജയിച്ചതോടെയാണിത്. ഫൈനലില്‍ ആസ്‌ത്രേലിയയാണ് ഇന്ത്യയുടെ എതിരാളി.

ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലില്‍ വെച്ചാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ആസ്‌ത്രേലിയ നേരത്തേ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഇന്ത്യക്കെതിരായ ഇന്‍ഡോര്‍ ടെസ്റ്റില്‍ ജയിച്ചതോടെയാണിത്.

രണ്ട് വിക്കറ്റിനാണ് ശ്രീലങ്കക്കെതിരെ ന്യൂസിലാന്‍ഡ് ജയിച്ചത്. ആദ്യ ഇന്നിംഗ്‌സുകളില്‍ ശ്രീലങ്ക 355ഉം ന്യൂസിലാന്‍ഡ് 373ഉം റണ്‍സെടുത്തു. ലങ്കയുടെ രണ്ടാം ഇന്നിംഗ്‌സ് 302 റണ്‍സില്‍ ഒതുങ്ങി. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്ത് കിവികള്‍ ജയിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ വില്യംസന്റെ സെഞ്ചുറിയാണ് ന്യൂസിലാന്‍ഡിന് നിര്‍ണായകമായത്.

Latest