Ongoing News
ദുബൈയിലേക്കുള്ള ഇന്ത്യൻ യാത്രക്കാർ കൊവിഡില്ലാ സാക്ഷ്യപത്രം കൈയിൽ കരുതണം
ട്രാൻസിറ്റ് യാത്രക്കാർക്കും ഇത് ആവശ്യമാണ്.
ദുബൈ | ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാർ 48 മണിക്കൂറിനുള്ളിലെ പി സി ആർ പരിശോധനയിലെ കൊവിഡില്ലാ സാക്ഷ്യപത്രം കൈയിൽ കരുതണമെന്നു എമിറേറ്റ്സ് എയർലൈൻസ് വ്യക്‌തമാക്കി. ക്യൂ ആർ കോഡുള്ള രേഖയാണ് വേണ്ടത്. ഇന്ത്യക്കു പുറമെ ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ലെബനൻ, പാകിസ്ഥാൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാൻ, യുണൈറ്റഡ് കിംഗ്ഡം, വിയറ്റ്നാം, സാംബിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത് ബാധകമാണ്.
ആർ ടി പി സി ആർ പരിശോധന ഫലത്തിൽ സാമ്പിൾ എടുത്ത സ്ഥലം വ്യക്തമാക്കണം. ചെക്ക്-ഇൻ ചെയ്യുമ്പോഴും ദുബൈ വിമാനത്താവളങ്ങളിൽ ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) പ്രതിനിധി ആവശ്യപ്പെടുമ്പോഴും ക്യുആർ കോഡ് സാക്ഷ്യപത്രം ഹാജരാക്കണം. ഈ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും ഇത് ആവശ്യമാണ്.
---- facebook comment plugin here -----