Connect with us

National

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്

റൂർക്കിയിലെ ഗുരുകുൽ നർസൻ ഏരിയയിൽ വെച്ചായിരുന്നു അപകടം.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ ടീമിന്റെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരുക്കേറ്റു. റൂർക്കിയിലേക്ക് മടങ്ങുന്നതിനിടെ റൂർക്കിയിലെ ഗുരുകുൽ നർസൻ ഏരിയയിൽ വെച്ചായിരുന്നു അപകടം. ഋഷഭ് പന്തിന്റെ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാറിന് തീപിടിക്കുകയും ചെയ്തു.

പന്തിന്റെ കാറിന് സാരമായ പരിക്ക് സംഭവിച്ചിട്ടുണ്ട്. ഇന്ത്യൻ സ്റ്റാർ ക്രിക്കറ്റ് താരത്തിന്റെ ചില ഫോട്ടോഗ്രാഫുകളും പുറത്തുവന്നു, അതിൽ ഗുരുതരമായ പരിക്കുകൾ ദൃശ്യമാണ്.