Ongoing News
ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്ക് എതിരെ ചരിത്ര ജയം നേടി ഇന്ത്യൻ വനിതകൾ
വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ കന്നിജയമാണിത്.
മുംബൈ | ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര ജയം നേടി ഇന്ത്യൻ വനിത ടീം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റിൽ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് ടീം ഇന്ത്യ പരാജയപ്പെടുത്തി. 75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് തുടങ്ങിയ ഇന്ത്യ 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ കന്നിജയമാണിത്.
മൂന്നാംദിവസം 233-ന് അഞ്ച് എന്ന നിലയിലാണ് ഓസ്‌ട്രേലിയ കളി നിർത്തിയത്. നാലാംദിവസം കളി ആരംഭച്ച് 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. 38 റൺസെടുത്ത സ്മൃതി മന്ദാനയും 12 റൺസെടുത്ത ജമീമ റോഡ്രിഗസും പുറത്താകാതെ നിന്നു. നാല് റൺസെടുത്ത ഷഫാലി വർമയും 13 റൺസെടുത്ത റിച്ചാഘോഷുമാണ് പുറത്തായി.
ഒന്നാം ഇന്നിംഗ്സിൽ ഓസ്‌ട്രേലിയ 219 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 406 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ഓസ്‌ട്രേലിയൻ വനിതകൾ 261 റൺസിന് എല്ലാവരും പുറത്തായി.
1977ലെ ആദ്യ ടെസ്റ്റ് മത്സരം മുതൽ ഇതുവരെ 11 ടെസ്റ്റുകളാണ് ഇന്ത്യ -ഓസ്ട്രേലിയ വനിതാ ടീം തമ്മിൽ കളിച്ചത്. ഇതിൽ കഴിഞ്ഞ പത്തിലും ഇന്ത്യക്ക് പരാജയമായിരുന്നു.