Connect with us

Kuwait

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ മടക്കം; അനിശ്ചിതത്വം തുടരുന്നു

തിയ്യതി തിരക്കിട്ട് തീരുമാനിക്കേണ്ടതല്ലെന്ന് യോഗത്തില്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്തു

Published

|

Last Updated

കുവൈത്ത് സിറ്റി |  ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സിവില്‍ വ്യോമയാന അധികൃതര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണ രൂപപ്പെട്ടില്ല. ആരോഗ്യ മന്ത്രാലയ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികൂല നിലപാട് സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനു മുമ്പ് വ്യക്തമായ ആരോഗ്യ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഏര്‍പെടുത്തേണ്ടതുണ്ട്. അതിനാല്‍ തിയ്യതി തിരക്കിട്ട് തീരുമാനിക്കേണ്ടതല്ലെന്ന് യോഗത്തില്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒരാഴ്ചത്തെ ഹോട്ടല്‍ കോറന്റയിന്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ വ്യക്തത വന്ന ശേഷമേ ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍ ഈജിപ്ത് ബംഗ്ലാദേശ് ശ്രീലങ്ക നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്കുള്ള പ്രവേശനം സാധ്യമാവൂ.