Connect with us

evacuation of Indians

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ജിദ്ദ വഴി തിരിച്ചെത്തിക്കും

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ ആദ്യ വിമാനം ഡൽഹിയിൽ നിന്നും ജിദ്ദയിൽ എത്തി.

Published

|

Last Updated

ജിദ്ദ | സുഡാനിൽ ആഭ്യന്തര സൈനിക പോരാട്ടത്തെ തുടർന്ന് കുടുങ്ങിയ ഇന്ത്യക്കാരെ സഊദി അറേബ്യ വഴി തിരിച്ചെത്തിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ ആദ്യ വിമാനം ഡൽഹിയിൽ നിന്നും ജിദ്ദയിൽ എത്തി. ആദ്യഘട്ടത്തിൽ തലസ്ഥാനമായ ഖർത്തൂമിൽ നിന്നുള്ളവരെയാണ് തിരികെയെത്തിക്കുന്നത്.

സുഡാനിൽ നിന്ന് ഒഴിപ്പിക്കുന്നവരെ ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലേക്കാണ് ആദ്യം കൊണ്ടുവരിക. തുടർന്ന് ചാർട്ടേഡ് വിമാനങ്ങളിലായിരിക്കും ഇന്ത്യയിലെത്തിക്കുക. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള എംബസി ഉദ്യോഗസ്ഥർ ജിദ്ദയിൽ എത്തി.

സുഡാനിൽ നിന്നും ഇന്ത്യൻ എംബസിയുടെ നിർദേശാനുസരണം ആയിരിക്കും ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുക. നിലവിൽ 3,000ത്തോളം ഇന്ത്യക്കാരാണ്  കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രിയും സഊദി വിദേശകാര്യ മന്ത്രിയും തമ്മിൽ ബുധനാഴ്ച ചർച്ചകൾ നടത്തിയിരുന്നു.

Latest