Kerala
പണം ഇരട്ടിപ്പെന്ന് സൂചന; മലപ്പുറത്ത് 58 ലക്ഷം രൂപയുമായി നാല് പേര്‍ പിടിയില്‍
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്
മലപ്പുറം | മഞ്ചേരിയില്‍ കെട്ടിടത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 58 ലക്ഷം രൂപ ്പിടികൂടി. നോട്ടെണ്ണല്‍ യന്ത്രം, റസീപ്റ്റ് ബുക്ക് എന്നിവയും പിടിച്ചെടുത്തു.സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷഫീഖ്, മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ഹുസൈന്‍, ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായത്.
ഇവിടെ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പണം ഇരട്ടിപ്പ് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പാണ് നടന്നതെന്നാണ് സൂചന.
---- facebook comment plugin here -----