Connect with us

mullaperiyar dam

മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്താന്‍ മരം മുറിക്കാന്‍ അനുമതി വനം മന്ത്രിയുടെ അറിവോടെയല്ലെന്ന് സൂചന

കഴിഞ്ഞ ദിവസം ഡാം സന്ദര്‍ശിച്ച തമിഴ്‌നാട് സംഘം മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ മരം മുറിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു

Published

|

Last Updated

തിരുവനന്തപുരം | മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്താന്‍ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് കേരള വനം മന്ത്രി അറിയാതെയെന്ന് സൂചന. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വ്വേറ്റീവ് ഓഫ് ഫോറസ്റ്റ് ആന്‍ഡ് ലൈഫ് വാര്‍ഡനോട് മന്ത്രി വിശദീകരണം തേടി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇതിനെക്കുറിച്ച് വനം മന്ത്രി പോലും അറിഞ്ഞില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയതിന് നന്ദി അറിയിച്ച് കേരള മുഖ്യമന്ത്രി കത്തയച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതിനെത്തുടര്‍ന്നാണ് വനം മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ഡാം സന്ദര്‍ശിച്ച തമിഴ്‌നാട് സംഘം മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ മരം മുറിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. 40 സെന്റ് സ്ഥലത്തെ 15 മരങ്ങള്‍ മുറിക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതാണ് വനം മന്ത്രിയുടെ അറിവോടെയല്ലെന്ന വിവരം പുറത്ത് വരുന്നത്.

Latest