Connect with us

Kerala

അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായി സൂചന

അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്

Published

|

Last Updated

ഇടുക്കി|പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ട അരിക്കൊമ്പന്‍ മേഘമലയില്‍ തന്നെ തുടരുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. തമിഴ്‌നാട് വനമേഖലയിലാണ് നിലവില്‍ അരിക്കൊമ്പന്‍ ഉള്ളത്. കേരള അതിര്‍ത്തിയില്‍ നിന്നും എട്ട് കിലോ മീറ്ററോളം അകലെയാണെങ്കിലും അരിക്കൊമ്പന്‍ തിരികെ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായിട്ടാണ് സൂചന.

അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്.

Latest