National
ഹരിയാനയിലും മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുമെന്ന് സൂചന
അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഹരിയാനയിലും നടപ്പാക്കുമെന്ന് മന്ത്രി സൂചന നല്‍കിയത്
ചണ്ഡീഗഡ് | ഹരിയാനയിലെ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമാക്കുമെന്ന് സൂചന നല്‍കി വിദ്യാഭ്യാസ മന്ത്രി ഖന്‍വാര്‍ പാല്‍.
അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഹരിയാനയിലും നടപ്പാക്കുമെന്ന് മന്ത്രി സൂചന നല്‍കിയത്. ഇത് ദോഷകരമായ ഒന്നല്ല. മദ്രസയായലും സ്‌കൂള്‍ ആയാലും ദേശീയഗാനം ആലപിക്കണം. ആര്‍ക്കും ഒരു എതിര്‍പ്പ് ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ യു പി സര്‍ക്കാറിന്റെ തീരുമാനം ഹരിയാനയിലും നടപ്പാക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വ്യാഴാഴ്ച മുതല്‍ ഉത്തര്‍പ്രദേശിലെ എല്ലാ മദ്രസകളിലും ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു.