Connect with us

National

അമൃത്പാല്‍ സിങ് അറസ്റ്റില്‍; അസമിലെ ദിബ്രുഗഢ് ജയിലിലാക്കും

പഞ്ചാബിലെ മോഗ പോലീസിന്റെ മുന്നില്‍ കീഴടങ്ങുകയായിരുന്നു.

Published

|

Last Updated

അമൃത്സര്‍ | ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് അറസ്റ്റില്‍. പഞ്ചാബിലെ മോഗ പോലീസിന്റെ മുന്നില്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് മോഗ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം 18നാണ് അമൃത്പാല്‍ ഒളിവില്‍ പോയത്. നേരത്തെ പിടിയിലായ ഇയാളുടെ അനുയായികള്‍ അസമിലെ ദിബ്രുഗഢ് ജയിലിലാണ് ഉള്ളത്. അമൃത്പാലിനെയും ദിബ്രുഗഢ് ജയിലിലേക്കു മാറ്റുമെന്നാണ് വിവരം.

ഒളിവില്‍ പോയതിനു പിന്നാലെ പഞ്ചാബിന് പുറമെ ഹരിയാന, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലും നേപ്പാളിലും പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

രണ്ടാം ഭിന്ദ്രന്‍വാലയെന്ന് സ്വയം അവകാശപ്പെടുന്ന അമൃത്പാല്‍ സായുധനായാണ് സഞ്ചരിച്ചിരുന്നത്. പഞ്ചാബിലെ പല ആക്രമണ സംഭവങ്ങള്‍ക്കു പിന്നിലും അമൃത്പാലാണെന്നാണ് പോലീസ് കണ്ടെത്തല്‍. അറസ്റ്റിനു പിന്നാലെ പഞ്ചാബില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.