Connect with us

Kerala

തദ്ദേശീയ കലകളെ കലോത്സവത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തും: മന്ത്രി

നിശാഗന്ധിയില്‍ അരങ്ങേറിയ തദ്ദേശീയ കലാ മത്സരങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | അന്യം നില്‍ക്കുന്ന തദ്ദേശീയ കലകള്‍ക്ക് യുവജനോത്സവത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ കലകള്‍ മത്സര ഇനങ്ങളാക്കിയ കലോത്സവമാണിത്.

ഗോത്ര കലകളായ മംഗലംകളി, പണിയ നൃത്തം, ഇരുള നൃത്തം, മലപ്പുലയാട്ടം, പളിയ നൃത്തം എന്നിവയാണ് ഈ കലോത്സവത്തില്‍ മത്സര ഇനങ്ങളായി അരങ്ങേറ്റം കുറിച്ചത്.

നിശാഗന്ധിയില്‍ അരങ്ങേറിയ ഈ മത്സരങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

 

Latest