Ongoing News
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഹൈദരാബാദ്-മദീന സര്‍വീസ് ആരംഭിച്ചു
ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നും ആഴ്ചയില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് മൂന്ന് തവണ നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുക.

ദമാം | ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഹൈദരാബാദിനെയും പ്രവാചക നഗരിയായ മദീനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു.
ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നും ആഴ്ചയില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് മൂന്ന് തവണ നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുക.
ഇന്‍ഡിഗോയുടെ മുപ്പത്തിയെട്ടാമത്തെ അന്താരാഷ്ട സര്‍വീസാണിത്. പ്രവാചക നഗരിയിലേക്കുള്ള പുതിയ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള മതപരവും സാംസ്‌കാരികവുമായ ബന്ധം വര്‍ധിപ്പിക്കുമെന്ന് ഇന്‍ഡിഗോയുടെ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
---- facebook comment plugin here -----