Uae
ഇൻഡിഗോ ഫുജൈറയിൽ നിന്ന് കണ്ണൂർ, മുംബൈ സർവീസുകൾ ആരംഭിക്കുന്നു
പുതിയ സർവീസ് ആരംഭിക്കുന്നതോടെ യു എ ഇയിൽനിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ 1,032 പേർക്കു കൂടി അധികം യാത്ര ചെയ്യാം.

ഫുജൈറ|മെയ് 15 മുതൽ ഇൻഡിഗോ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സർവീസ് ആരംഭിക്കുന്നു. ആദ്യ ആഴ്ചയിൽ കണ്ണൂരിലേക്ക് ആകർഷകമായ ടിക്കറ്റ് നിരക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇൻഡിഗോയുടെ യു എ ഇയിലെ അഞ്ചാമത്തേതും രാജ്യാന്തര തലത്തിൽ 41ാമത്തെയും സെക്ടറാണ് ഫുജൈറ.
പുതിയ സർവീസ് ആരംഭിക്കുന്നതോടെ യു എ ഇയിൽനിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ 1,032 പേർക്കു കൂടി അധികം യാത്ര ചെയ്യാം. ഇതുൾപ്പെടെ യു എ ഇയിൽ നിന്ന് ആകെ ആഴ്ചയിൽ 10,394 സീറ്റുകളാണ് ഉണ്ടാവുക.
---- facebook comment plugin here -----