From the print
സിന്ധു വീണു
പ്രീക്വാര്‍ട്ടറില്‍ ചൈനീസ് താരം ഹേ ബിംഗ് ജിയാവോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 19-21, 14-21.
പാരീസ് | തുടര്‍ച്ചയായ മൂന്നാം മെഡല്‍ തേടി പാരീസിലെത്തിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് നിരാശ. വനിതാ സിംഗിള്‍സില്‍ സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ചൈനീസ് താരം ഹേ ബിംഗ് ജിയാവോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 19-21, 14-21.
2020 ടോക്യോ ഒളിന്പിക്‌സില്‍ ബിംഗ് ജിയാവോയെ തോല്‍പ്പിച്ചായിരുന്നു സിന്ധുവിന്റെ വെങ്കല നേട്ടം. 2018 റിയോ ഒളിന്പിക്‌സില്‍ സിന്ധു വെള്ളി നേടിയിരുന്നു.
വനിതാ ബോക്‌സിംഗില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നിഖാത് സരീന്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.
---- facebook comment plugin here -----