sasi thariir speak about cm
കേരളത്തിന്റെ വ്യാവസായിക വികസനം: മുഖ്യമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
വ്യവസായങ്ങളെ ധൈര്യപൂര്‍വം സ്വീകരിക്കുന്ന മുഖ്യമന്ത്രി ഇതിനുള്ള തടസം തീര്‍ക്കാനും ശ്രമിക്കുന്നു
തിരുവനന്തപുരം | തലസ്ഥാനത്ത് പുതുതായി പ്രവര്‍ത്തനം തുടങ്ങുന്നു ലുലമാള്‍ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂര്‍ എം പി. കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും തരൂര്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വ്യവസായങ്ങളെ ധൈര്യപൂര്‍വം അദ്ദേഹം സ്വീകരിന്നു. താനും വികസനത്തിനു വേണ്ടി നില്‍ക്കുന്ന വ്യക്തിയാണെന്നും തരൂര്‍ പറഞ്ഞു.
കെ റയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയാറെടുക്കവെയാണ് ഒരു കോണ്‍ഗ്രസ് എം പി മുഖ്യമന്ത്രിയുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. കെ റെയില്‍ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലും തരൂര്‍ ഒപ്പുവെച്ചിരുന്നില്ല. ഇതിന്റെ സാമൂഹ്യ പ്രശ്‌നങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, സാമ്പത്തിക ബാധ്യത എന്നിവ കൂടുതല്‍ പഠനവും കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്‌നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ വിഷയം കൃത്യമായും പഠിക്കാനും ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ ഒരു ഫോറം രൂപവത്കരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.