National
കുപ്വാരയില്‍ നുഴഞ്ഞുകയറ്റ ശ്രമം; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ശ്രീനഗര്‍| ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. കേരന്‍ സെക്ടറിലെ ജുമാഗുണ്ട് മേഖലയില്‍ ഇന്നലെ രാത്രിയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു..
തിങ്കളാഴ്ച രാവിലെ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരന്റെ മൃതദേഹം കണ്ടെടുത്തത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
---- facebook comment plugin here -----