Connect with us

National

പൂഞ്ചില്‍ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ സൈന്യം വധിച്ചു

കൂടെയുണ്ടായിരുന്ന ഭീകരര്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.

Published

|

Last Updated

ശ്രീനഗര്‍  | ജമ്മു കശ്മീരിലെ പൂഞ്ചില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സുരക്ഷാസേന വധിച്ചു. ഞായറാഴ്ച രാവിലെ ഷാപുര്‍ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട സുരക്ഷാസേന ഭീകരര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ഒരാളെ വധിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ഭീകരര്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.

 

Latest