Ongoing News
ഇന്‍ഫിനിക്‌സ് നോട്ട് 11, നോട്ട് 11എസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലെത്തി
രണ്ട് ഫോണുകള്‍ക്കും 15,000 രൂപയില്‍ താഴെയാണ് വില വരുന്നത്.
ന്യൂഡല്‍ഹി| ഇന്‍ഫിനിക്‌സ് പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഇന്‍ഫിനിക്‌സ് നോട്ട് 11, നോട്ട് 11 എസ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 15,000 രൂപയില്‍ താഴെ വില വരുന്നവയാണ് രണ്ട് ഫോണുകളും. ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ ജി88 എസ്ഒസിയാണ് ഫോണിന് കരുത്ത് പകരുന്നത്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജും സ്മാര്‍ട്ട്ഫോണില്‍ ഉണ്ട്. ഇമേജിംഗിനായി, എഫ്/1.6 അപ്പര്‍ച്ചര്‍, 2എംപി ഡെപ്ത് സെന്‍സര്‍, എഐ ലെന്‍സ് എന്നിവയുള്ള 50എംപി പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ കാമറ സംവിധാനമുണ്ട്.
ഇന്‍ഫിനിക്സ് നോട്ട് 11ല്‍ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും 4ജി എല്‍ടിഇ, വൈഫൈ, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, കണക്റ്റിവിറ്റിക്കായി യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയും സപ്പോര്‍ട്ട് ചെയ്യുന്നു. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിലുള്ളത്.
നോട്ട് 11എസില്‍ 8 ജിബി വരെ റാമും 128 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക്ക് ഹിലീയോ ജി96 എസ്ഒസിയാണുള്ളത്. 50എംപി മെയിന്‍ ലെന്‍സ്, 2എംപി ഡെപ്ത് സെന്‍സര്‍, 2എംപി മാക്രോ ഷൂട്ടര്‍ എന്നിവയുള്‍പ്പെടെ ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും ഫോണിലുണ്ട്. 16എംപി ഫ്രണ്ട് കാമറ സെന്‍സര്‍, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 33 വാട്ട് ചാര്‍ജിങുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍.
ഇന്‍ഫിനിക്‌സ് നോട്ട് 11 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിലാണ് വിപണിയിലെത്തുന്നത്. 11,999 രൂപയ്ക്കാണ് കമ്പനി ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നത്. ഡിസംബര്‍ 23 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ സെലസ്റ്റിയല്‍ സ്‌നോ, ഗ്ലേസിയര്‍ ഗ്രീന്‍, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.
ഇന്‍ഫിനിക്‌സ് നോട്ട് 11എസിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 12,999 രൂപയ്ക്കാണ്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനാണ് ബേസ് പ്രൈസില്‍ ലഭിക്കുക. ഉയര്‍ന്ന നിലവാരമുള്ള 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപ നല്‍കണം. ഹേസ് ഗ്രീന്‍, മിത്രില്‍ ഗ്രേ, സിംഫണി സിയാന്‍ കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഡിസംബര്‍ 20 മുതല്‍ ഇന്‍ഫിനിക്‌സ് നോട്ട് 11 എസ് ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ വില്‍പ്പനയ്ക്കെത്തും.